SCHOOL NEWS

2015-16 സ്കൂള്‍പ്രവേശനോത്സവം 2015 ജൂണ്‍ 1 -ന് രാവിലെ 10 മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വിവിധപരിപാടികളോടെ നടത്തപ്പെടുന്നു.

....... പ്രവേശനോത്സവത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.



.

.. .

Tuesday, December 2, 2014


സ്കൂള്‍ യൂണിഫോം വിതരണം


ഗവണ്‍മെന്‍റ്, എസ് എസ് എ ഫണ്ട് ഉപയോഗിച്ച് സ്കൂള്‍ കുട്ടികള്‍ക്ക് വിതരണം ചെയ്യുന്ന സ്കൂള്‍ യൂണിഫോമിന്റെ വിതരണം 1/12/2014ന് എസ് എം സി ചെയര്‍മാന്‍ ശ്രീ പി ജി നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വെച്ച് വാര്‍ഡ് മെന്പര്‍ ശ്രീ മോഹനന്‍ കോളിയാട്ട് ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ പി വൈ എല്‍ദോ സ്വാഗതം ആശംസിച്ചു. സ്കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും പി റ്റി എ യുടെ സഹകരണത്തോടെ രണ്ടു ജോഡി യൂണിഫോമുകള്‍ വിതരണം ചെയ്തു.


                                                                                          ഹെഡ്മാസ്റ്റര്‍ 



 

Monday, November 24, 2014


          രക്ഷാകര്‍ത്തൃ സമ്മേളനം


        14-11-2014 വെള്ളിയാഴ്ച്ച 2 മണിക്ക് തയ്യേനി ഗവ യൂ പി സ്കൂളില്‍ രക്ഷകര്‍ത്തൃ സമ്മേളനം നടത്തി
സമ്മേളനത്തില്‍ സ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ.പി വൈ എല്‍ദോ സ്വാഗതം പറഞ്ഞു. എസ് എം സി ചെയര്‍മാന്‍ ശ്രീ . പി ജി നാരായണന്‍ അധ്യക്ഷത നിര്‍വഹിച്ച യോഗത്തില്‍ വാര്‍ഡ് മെബര്‍ ശ്രീ .മോഹനന്‍ കോളിയാട്ട് യോഗം ഉത്ഘാടനം ചെയ്തു. മദര്‍ പി റ്റി എ പ്രസിഡന്‍റ് ശ്രീമതി .റീത്താ ചെറിയാന്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ശിശുസൗഹൃദവിദ്യാലയം സ്മാര്‍ട് വിദ്യാലയം ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്നി വിഷയത്തെ ആസ്പദമാക്കി ശ്രീ .കെ വി ജോസഫ് ക്ലാസ്സെടുത്തു. രക്ഷകര്‍ത്തൃ യോഗത്തില്‍ 64 രക്ഷിതാക്കള്‍ പങ്കെടുത്തു. പങ്കെടുത്തവര്‍ക്ക് ലഘുഭക്ഷണം നല്കുകയുണ്ടായി .യോഗപരിപാടികള്‍ 4.30ന് സമാപിച്ചു.


                                                                                                           പ്രധാനാധ്യാപകന്‍  
  തയ്യേനി  ,                                                                                  പി .വൈ.എല്‍ദോ 
14.11.2014.






Thursday, September 25, 2014


                                              ഉണര്‍ത്ത് പരിശീനക്യാന്‍പ്


  1. സാക്ഷരം പരിപാടിയുടെ ഭാഗമായി ഉണര്‍ത്ത് പരിശീനക്യാന്‍പ് 15.09.2014 മുതല്‍ നടന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ. പി വൈ എല്‍ദോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തയ്യേനി ഗവ യൂ പി സ്കൂള്‍ പി റ്റി എ പ്രസിഡന്റ് ശ്രീ പി ജി നാരായണന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു

Friday, September 5, 2014


ബ്ലോഗ് ഉത്ഘാടനം

പി റ്റി എ പ്രസിഡന്റ് പി ജി നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് മെന്‍പര്‍ ശ്രീ .മോഹനന്‍ കോളിയാട് തയ്യേനി ഗവ യൂ പി സ്ക്കൂളിന്റെ ബ്ലോഗ് ഉത്ഘാടനം 4.9.2014 10.30ന് നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി വൈ എല്‍ദോ സ്വാഗതം ആശംസിച്ചു. ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ഡോ. അഗസ്റ്റ്യന്‍, ഹൈസ്ക്കൂള്‍ പി റ്റി എ പ്രസിഡന്റ് ശ്രീ. ഗോപാലകൃഷ്ണന്‍, മദര്‍ പി റ്റി എ പ്രസിഡന്റ് ശ്രീമതി. റീത്താ റോയി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ വി ജോസഫ് നന്ദിപറഞ്ഞു.

Thursday, August 7, 2014

സാക്ഷരം 2014- ഉദ്ഘാടനം


സാക്ഷരം 2014 ഉദ്ഘാടനം

ഭാഷാ പഠനത്തില്‍ ഉണ്ടായ പോരായ്മകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി ഡയറ്റ് നടപ്പിലാക്കുന്ന സാക്ഷരം 2014 പദ്ധതിയുടെ സ്കൂള്‍തല ഉദ്ഘാടനം ആഗസ്ത് 6 -ാം തിയതി വൈകുന്നേരം 3.30 ന് ശ്രീമതി റീത്ത റോയിയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പി റ്റി എ പ്രസിഡന്റ് ശ്രീ പി ജി നാരായണന്‍ ഉദ്ഘാടനം ചെയ്തു.ഹെഡ്മാസ്ററര്‍ പി വൈ എല്‍ദോ സ്വാഗതം ആശംസിച്ചു.പ്രസ്തുത ചടങ്ങില്‍ രക്ഷിതാക്കളും കുട്ടികളും പങ്കെടുത്തു.
സാക്ഷരം പദ്ധതിയില്‍ ഉള്‍പ്പെട്ട കുട്ടികളെ രണ്ടു ഗ്രൂപ്പുകളാക്കിതിരിച്ച് 4 മണിമുതല്‍ 5 മണിവരെ അദ്ധ്യാപകര്‍
പരിശീലിപ്പിക്കുന്നു.
                                                                                  ഹെഡ്മാസ്ററര്‍
                                                                             ജി യു പി സ്കൂള്‍ തയ്യേനി

Tuesday, August 5, 2014

സ്ക്കൂള്‍ സന്ദര്‍ശനം


സ്പെഷല്‍ എസ്ആര്‍ജിയുടെ ഭാഗമായി ഡയറ്റ് ഫാക്കല്‍റ്റി കെ വിനോദ് കുമാര്‍, ചിറ്റാരിക്കല്‍ ബിപിഒ പികെ സണ്ണി എന്നിവര്‍ വിദ്യാലയം സന്ദര്‍ശിച്ചു. എല്ലാ ദിവസവും 4മണിമുതല്‍5മണി വരെ സാക്ഷരം ക്ലാസ്സ് നടത്താന്‍ തീരുമാനിച്ചു. സാക്ഷരം പദ്ധതിയുടെ ഉദ്ഘാടനം 06.08.2014 ന് 3.30PM ന് നടത്താന്‍ തീരുമാനിച്ചു.