SCHOOL NEWS

2015-16 സ്കൂള്‍പ്രവേശനോത്സവം 2015 ജൂണ്‍ 1 -ന് രാവിലെ 10 മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വിവിധപരിപാടികളോടെ നടത്തപ്പെടുന്നു.

....... പ്രവേശനോത്സവത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.



.

.. .

ACTIVITY CALANDER








സാക്ഷരം സാഹിത്യസമാജം

സാക്ഷരം സാഹിത്യസമാജം 19.11.2014 ന് നടത്തി .തയ്യേനി ഗവ യൂ പി സ്കൂളിലെ സാക്ഷരം പദ്ധതിയില്‍ ഉള്‍പ്പെടുന്നകുട്ടികളുടെ സര്‍ഗ്ഗാത്മക കഴിവുകളെ പ്രോല്‍സാഹിപ്പിക്കുന്നതിനുവേണ്ടി സാഹിത്യസമാജം 19.11.2014 ന് 2മണിക്ക് സംഘടിപ്പിച്ചത് . സാഹിത്യസമാജം ഉത്ഘാടനം ഹൈസ്കൂള്‍ ഹെഡ്മാസ്റ്റര്‍ ശ്രീ സുധാകരന്‍ നിര്‍വ്വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ പി വൈ എല്‍ദോ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. ശ്രീ കെ എം മുരളിധരന്‍ ആമുഖ പ്രഭാഷണം നടത്തി . കുട്ടികള്‍ തന്നെയാണ് ഛടങ്ങിന് നേതൃത്വം നല്‍കിയത്.4 മണിയോടുകൂടി കലാപരിപാടികള്‍ അവസാനിച്ചു.






നവീകരിച്ച ലൈബ്രറി 

 
ക്ലാസ്സ് ലൈബ്രറി

    ഗവ യൂ പി സ്കൂള്‍ തയ്യേനി വായിച്ചു വളരുക എന്ന മുദ്രാവാക്യത്തിന്റെ ഭാഗമായി അമൃതംഗമയ എന്ന പരിപാടിയില്‍ വായാനനുഭവപ്രവര്‍ത്തനം ആരംഭിച്ചു. ജൂണ്‍ 19 ന് ആരംഭിച്ച വായനാവാരാചരണത്തില്‍ തന്നെ മുഴുവന്‍ കുട്ടികള്‍ക്കും ലൈബ്രറി വിതരണം ചെയ്തു. ആഴ്ചയില്‍ ഒരു തവണ പുസ്തകം മാറ്റുകയും വായിക്കുന്ന പുസ്തകങ്ങള്‍ക്ക് വായനാകുറിപ്പ് തയ്യാറാക്കി വരുകയും ചെയ്യുന്നു. ക്ലാസ്സ് സാഹിത്യസമാജത്തില്‍ ലൈബ്രറി പുസ്തകം പരിചയപ്പെടുത്തി വരുന്നു.

അധ്യാപകവായന

   എല്ലാഅധ്യാപകരും ഓരോ മാസം ഓരോ പുസ്തകം വായിച്ച് മാസാവസാനത്തെ വെള്ളിയാഴ്ച ദിവസങ്ങളില്‍ ക്ലാസ്സില്‍ പുസ്തകം പരിചയപ്പെടുത്തുന്നു. കുട്ടികളില്‍ വായനാതാല്പര്യം വളര്‍ത്താന്‍ ഈ പ്രവര്‍ത്തനം സഹായകരമാണ്. മാത്രമല്ല,വായനക്ക് പ്രചോദനം നല്കുന്നു.

അമ്മ വായന

കുട്ടികളില്‍ വായനാശീലം വളര്‍ത്താന്നതിന് ഏറെ സംഭാവനകള്‍ നല്കാന്‍ കഴിയുന്നവരാണ് അമ്മമാരും രക്ഷിതാക്കളും ഇതിലേക്കുള്ള ഒരെളിയപ്രവര്‍ത്തനമെന്ന നിലയില്‍ ആരംഭിച്ചതാമ് അമ്മ വായന.സ്ക്കൂള്‍ ലൈബ്രറി യിലെ പുസ്തകങ്ങള്‍ വായനക്കായി അമ്മമാര്‍ക്കു നല്കുകയും മദര്‍ പി റ്റി എ യോഗങ്ങളില്‍ വായന്കുറിപ്പ് അവതരിപ്പിക്കുകയുമാണ് പ്രവര്‍ത്തനം.

നവീകരിച്ച വായനാമുറി

ജൂണ്‍ ആദ്യവാരം തന്നെ നവീകരിച്ച ലൈബ്രറി പ്രവര്‍ത്തനം തുടങ്ങി. രണ്ടായിരത്തോളം പുസ്തകങ്ങള്‍ ഇനം തിരിച്ച് പ്രത്യേകം സജ്ജമാക്കിയ സ്റ്റാന്റുകളില്‍ പുസ്തകം മുഖാമുഖം കാണത്തക്കവിധം പ്രദര്‍ശിപ്പിച്ചിരിക്കുന്നു.ആവ്ചയില്‍ ഓരോ പിരിഡ് വീതം ഓരോ ക്ലാസ്സിനും ലൈബ്രറിയില്‍ പോയി ഇഷ്ടമുള്ള പുസ്തകം തെരഞ്ഞെടുക്കാനും ആവശ്യമായകുറിപ്പുകള്‍ തയ്യാറാക്കാനും അവസരമുണ്ട്. അധ്യാപകരുടെ സാന്നിധ്യമുണ്ടെങ്കിലും കുട്ടികള്‍ ഒരു സ്വയം നിയന്ത്രിത പ്രവര്‍ത്തനമായി ഇതേറ്റെടുക്കുന്നു. പ്രത്യേകം തയ്യാറാക്കിയ രജിസ്റ്ററില്‍ ക്ലാസ്സിലെ ചുമതലക്കാരായ കുട്ടി വായനയില്‍ പങ്കെടുക്കുന്ന കുട്ടികളുടെ എണ്ണം രേഖപ്പെടുത്തുന്നു.


ഭക്ഷ്യ ആരോഗ്യസുരക്ഷ
13-10-2014 തിങ്കളാഴ്ച്ച രാവിലെ 10.30 ന്
ക്ലാസ്സുകള്‍

1.ശ്രീ. കെ. ബി .ആര്‍.കണ്ണന്‍ (പയ്യന്നൂര്‍)
(ജൈവകൃഷി)

2.ശ്രീ. എം. പി കുഞ്ഞികൃഷ്ണന്‍ നന്‍പ്യാര്‍ (ആലക്കാട്)
(പ്രകൃതി ജീവനം)

കുട്ടികളുമായി ജൈവകൃഷി അനുഭവം പങ്കിട്ടു.ഭക്ഷണപദാര്‍ത്ഥങ്ങളിലെ മായം പ്രകൃതിഭക്ഷണത്തിന്റെ പ്രത്യേകത ഇവ വിവരിച്ചു.. മണ്ണിന്റെയും മനുഷ്യന്റെയും ആരോഗ്യസംരക്ഷണത്തിന് പ്രകൃതി പഠനവും ജൈവകൃഷിയും അത്യാവശ്യമാണ് .ഭക്ഷ്യആരോഗ്യ സുരക്ഷ അതാവട്ടെ മുദ്രാവാക്യം.

ശ്രീ. കെ. ബി .ആര്‍.കണ്ണന്‍ (പയ്യന്നൂര്‍)
(ജൈവകൃഷി ക്ലാസ്സെടുക്കുന്നു)
ശ്രീ. എം. പി കുഞ്ഞികൃഷ്ണന്‍ നന്‍പ്യാര്‍ (ആലക്കാട്)
(പ്രകൃതി ജീവനം ക്ലാസ്സെടുക്കുന്നു)
കൃഷിമാഷും കുട്ട്യോളും

  മലയാളഭാഷാപഠനവുമായിബന്ധപ്പെട്ട് അഞ്ചാം ക്ലാസ്സിലെ "കൃഷിമാഷ്" എന്ന പാഠാവതരണത്തിന്റെ ഭാഗമായി ശ്രീ. കെ ബി ആര്‍ കണ്ണന്‍ എന്ന കൃഷിമാഷ് ജൈവകൃഷിയെ കുറിച്ച്13-10-2014 ന്  ക്ലാസ്സെടുത്തു.വിവിധകൃഷികള്‍ ചെയ്യുന്ന രീതി നേരിട്ട് ചെയ്തുകാണിച്ചുകൊടുത്ത് പരിചയപ്പെടുത്തി . അധ്യാപകരും കുട്ടികളും കൃഷിക്കാരായി മാറി.

കനി മധുരം -2014 September-5
 
വീട്ടുവളപ്പില്‍ ഒരു നാട്ടുപ്ലാവ്

ഭക്ഷ്യസുരക്ഷ ജീവസുരക്ഷ എന്ന മുദ്രാവാക്യത്തിന്റെ ഭാഗമായി കാര്‍ഷിക സംസ്കൃതി വളര്‍ത്തി അതുവഴി ഭക്ഷ്യ സ്വാശ്രയത്വം എന്ന ലക്ഷ്യം കൈവരിക്കാന്‍ ആവിഷ്കരിച്ച ഒരു എളിയ പദ്ധതിയാണ് വീട്ടുവളപ്പില്‍ ഒരു നാട്ടുപ്ലാവ് . കനി മധുരത്തിലൂടെ 4 മുതല്‍ 8വരെ ക്ലാസ്സുകളിലെ കുട്ടികള്‍ക്ക് സ്കൂളില്‍ തയ്യാരാക്കിയ തേന്‍വരിക്ക നാട്ടുമാവ് ഇവയുടെ തൈകല്‍ വിതരണം ചെയ്തു. പി റ്റി എ പ്രസിഡന്റ് ശ്രീ പി ജി നാരായണന്‍ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വിതരണ ഉദ്ഘാടനം വാര്‍ഡ് മെന്പര്‍ ശ്രീ.മോഹനന്‍ കോളിയാട് നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ ശ്രീ പി വൈ എല്‍ദോ സ്വാഗതം പറയുകയും ശ്രീ മുരളീധരന്‍ മാസ്റ്റര്‍ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.


ഓരോ കുട്ടിക്കുംഓരോ പ്ലാവിന്‍ തൈ വിതരണം ചെയ്തു. (4മുതല്‍ 8വരെ ക്ലാസേസുകളിലായി) 120(മാവ് ,പ്ലാവ്)) തൈകള്‍ വിതരണം ചെയ്തു.
"നട്ട് സംരക്ഷിക്കുക
ഭക്ഷ്യസുരക്ഷ ജീവസുരക്ഷ
ഭക്ഷ്യസ്വാശ്രയത്തിലേക്ക് എത്തുക
കാര്‍ഷിക സംസ്കൃതി വളര്‍ത്തുക
എന്നീ ലക്ഷ്യത്തോടെ"






ഉണര്‍ത്ത് പരിശീനക്യാന്‍പ്- 2014 September -15
സാക്ഷരം പരിപാടിയുടെ ഭാഗമായി ഉണര്‍ത്ത് പരിശീനക്യാന്‍പ് 15.09.2014 മുതല്‍ നടന്നു. ഹെഡ്മാസ്റ്റര്‍ ശ്രീ. പി വൈ എല്‍ദോയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തയ്യേനി ഗവ യൂ പി സ്കൂള്‍ പി റ്റി എ പ്രസിഡന്റ് സ്രീ പി ജി നാരായണന്‍ ഉദ്ഘാടനകര്‍മ്മം നിര്‍വഹിച്ചു. കുട്ടികളുടെ സജീവപങ്കാളിത്തം ക്യാന്‍പ് ശ്രദ്ധേയമാക്കി .സമാപനസമ്മേളനത്തില്‍ ശ്രീ. പി ജി നാരായണന്‍ അധ്യക്ഷത വഹിച്ചു. ഹൈസ്കൂള്‍ വിഭാഗം പി റ്റി എ പ്രസിഡന്റ് ശ്രീ എം കെ ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ശ്രീ കെ എം മുരളിധരന്‍ ക്യാന്‍പ് അവലോകനം നടത്തി.ശ്രീ കെ വി ജോസഫ് നന്ദി രേഖപ്പെടുത്തി.

2014 September 4



ബ്ലോഗ് ഉത്ഘാടനം

പി റ്റി എ പ്രസിഡന്റ് പി ജി നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വാര്‍ഡ് മെന്‍പര്‍ ശ്രീ .മോഹനന്‍ കോളിയാട് തയ്യേനി ഗവ യൂ പി സ്ക്കൂളിന്റെ ബ്ലോഗ് ഉത്ഘാടനം 4.9.2014 10.30ന് നിര്‍വഹിച്ചു. ഹെഡ്മാസ്റ്റര്‍ പി വൈ എല്‍ദോ സ്വാഗതം ആശംസിച്ചു. ഹൈസ്ക്കൂള്‍ ഹെഡ്മാസ്റ്റര്‍ ഡോ. അഗസ്റ്റ്യന്‍, ഹൈസ്ക്കൂള്‍ പി റ്റി എ പ്രസിഡന്റ് ശ്രീ. ഗോപാലകൃഷ്ണന്‍, മദര്‍ പി റ്റി എ പ്രസിഡന്റ് ശ്രീമതി. റീത്താ റോയി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. സ്റ്റാഫ് സെക്രട്ടറി ശ്രീ. കെ വി ജോസഫ് നന്ദിപറഞ്ഞു.







2014 ആഗസ്ത് 13


സാക്ഷരം 2014-15
സമയവിവരപ്പട്ടിക
സമയം വൈകുന്നേരം 4 മണി മുതല്‍ 5 മണിവരെ
തിയതി ക്ളാസ്സ് ദിവസം ബാച്ച് 1 ബാച്ച് 2

1 Day to 5 Day Mariamma Joseph K v Joseph

6 Day to 10 Day K V Sindhya Muraleedharan K M
ആഗസ്ത് 21 ഇടക്കാല വിലയിരുത്തല്‍

11 Day to 15 Day K Haris M Nirmala

16 Day to 20 Day Mariamma Joseph K v Joseph
Sept 10-13 സര്‍ഗ്ഗാത്മക ക്യാന്പ്
ഒക്ടോ 1 ഇടക്കാല വിലയിരുത്തല്‍

21 Day to 25 Day K V Sindhya Muraleedharan K M

26 Day to 30 Day k Haris M Nirmala
ഒക്ടോ 20 ഇടക്കാല വിലയിരുത്തല്‍


31 Day to 35 Day Mariamma Joseph K v Joseph

36 Day to 40 Day K V Sindhya Muraleedharan K M
നവം 6 ഇടക്കാല വിലയിരുത്തല്‍

41 Day to 45 Day K Haris M Nirmala

46 Day to 50 Day Mariamma Joseph K v Joseph
നവം 14 സാക്ഷരം സാഹിത്യസമാജം
നവം 20 പോസ്ററ് ടെസ്ററ്

Headmaster 
G.U.P.S.Thayeni 
2014 ജൂണ്‍ 2
പ്രവേശനോത്സവം 2014-15

പുതിയ അദ്ധ്യായന വര്‍ഷത്തിന് ശുഭാരംഭം കുറിച്ച് 2014 ജൂണ്‍2ന് പ്രവേശനോത്സവം.നവാഗതരായ കുട്ടികളെ ഹര്‍ഷാരവങ്ങളോടെ മറ്റുകുട്ടികളും അദ്ധ്യാപകരും ചേര്‍ന്ന് സ്കൂളിലേക്ക് ആനയിച്ചു.മധുരപലഹാരങ്ങള്‍ നുണഞ്ഞും ബലൂണ്‍ കൈകളിലേന്തിയും സന്തോഷത്തോടെ കൊച്ചുകൂട്ടുകാര്‍.ജനപ്രതിനിധികളും പി റ്റി എ അംഗങ്ങളും രക്ഷിതാക്കളും ഉള്‍പ്പെട്ട പൊതുസമ്മേളനവും കലാപരിപാടികളും ആദ്യദിനം അവിസ്മരണിയമാക്കി.യുവജന-രാഷ്ട്രീയ സംഘടനകളും പി റ്റി എ യും ചേര്‍ന്ന് സൗജന്യമായി സ്ളേറ്റും പെന്‍സിലും കളറിംഗ് ബുക്കുകളും ക്രയോണ്‍സുമൊക്കെ നല്കിയതും കൊച്ചുകൂട്ടുകാരെ ആഹ്ളാദിപ്പിച്ചു.



ആഗസ്ത് 6 ഹിരോഷിമ ദിനം
                                                   നിലക്കുന്നില്ല നിലവിളികള്‍

തയ്യേനി ഗവ.യൂ പി സ്കൂളിലെ സയന്‍സ് സാമുഹിക ശാസ്ത്ര ക്ളബ്ബുകളുടെ സംയുക്താഭിമുഖ്യത്തില്‍ ഹിരോഷിമ ദിനാചരണം സംഘടിപ്പിച്ചു.കുട്ടികളില്‍ യുദ്ധവിരുദ്ധ മനോഭാവം വളര്‍ത്തുന്നതിനു വേണ്ടി നിലക്കുന്നില്ല നിലവിളികള്‍ എന്ന ചിത്രപ്രദര്‍ശനം നടത്തി. കെ വി ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഹെഡ്മാസ്ററര്‍ ശ്രീ. പി വൈ എല്‍ദോ ഉത്ഘാടനം ചെയ്തു. ശ്രീമതി കെ വി സിന്ധ്യ സ്വാഗതം പറഞ്ഞു.കുമാരി ആതിര പി വി നന്ദി പ്രകാശിപ്പിച്ചു. ഗാസയില്‍ ഇസ്രായേല്‍ സൈന്യം നടത്തികൊണ്ടിരിക്കുന്ന കൂട്ടകുരുതികള്‍ ചിത്രീകരിക്കുന്ന ചിത്രപ്രദര്‍ശനത്തില്‍ സ്കൂളിലെ മുഴുവന്‍ കുട്ടികളും പങ്കാളികളായി.

                                                                                       ഹെഡ്മാസ്ററര്‍
                                                                                 ജി യൂ പി സ്കൂള്‍ തയ്യേനി

No comments:

Post a Comment