SCHOOL NEWS

2015-16 സ്കൂള്‍പ്രവേശനോത്സവം 2015 ജൂണ്‍ 1 -ന് രാവിലെ 10 മണിക്ക് സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വിവിധപരിപാടികളോടെ നടത്തപ്പെടുന്നു.

....... പ്രവേശനോത്സവത്തിലേക്ക് എല്ലാവരെയും സ്വാഗതം ചെയ്യുന്നു.



.

.. .

Wednesday, January 21, 2015

RUN KERALA RUN

National Games -ന്റെ ഭാഗമായി G.H.S.THAYENI -ല്‍ നടന്ന RUN KERALA RUN ഹെഡ്മാസ്റ്റര്‍  ശ്രീ പി വൈ എല്‍ദോ Flag-off ചെയ്യുന്നു.

     
G.H.S.THAYENI -ല്‍ നടന്ന RUN KERALA RUN

Saturday, January 17, 2015

മെട്രിക് മേളയും ദ്വിദിന ഗണിതസഹവാസ ക്യാംപ്-ഉദ്ഘാടനം


    തയ്യേനി ഗവ യൂ പി സ്കൂളില്‍ മെട്രിക് മേളയുടെയും ഗണിതോല്സവത്തിന്റെയും ഭാഗമായി ജനുവരി 16,17 തിയതികളിലായി സംഘടിപ്പിച്ച സഹവാസക്യാംപിന്റെ ഉദ്ഘാടനം  16.1.2015 ന് രാവിലെ 10 മണിക്ക് പി റ്റി എ പ്രസിഡന്റ്  ശ്രി പി ജി നാരായണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന  യോഗത്തില്‍ ഹൈസ്കൂള്‍ പി റ്റി എ പ്രസിഡന്റ്  ശ്രീ എം  കെ  ഗോപാലകൃഷ്ണന്‍ നിര്‍വ്വഹിച്ചു.ഹെഡ്മാസ്റ്റര്‍  ശ്രീ പി വൈ എല്‍ദോ  സ്വാഗതം  പറഞ്ഞതൊടൊപ്പം  എം പി റ്റി എ പ്രസിഡന്റ്  സ്രീമതി  റീത്താ റോയി  ആശംസാ പ്രസംഗം നടത്തി . ശ്രീ കെ എം മുരളിധരന്‍  മാസ്റ്റര്‍  ക്യാംപ് വിശദീകരണം  നടത്തുകയും  ശ്രീ കെ ഹാരിസ് നന്ദി രേഖപ്പെടുത്തുകയും ചെയ്തു.തുടര്‍ന്ന് കുട്ടികള്‍ ക്യാംപ് പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതരായി.
ഹൈസ്കൂള്‍ പി റ്റി എ പ്രസിഡന്റ്  ശ്രീ എം  കെ  ഗോപാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

 
           



 ശ്രീ കെ എം മുരളിധരന്‍  മാസ്റ്റര്‍  ക്യാംപ് വിശദീകരണം  നടത്തുന്നു.
ശ്രീ കെ ഹാരിസ് നന്ദി രേഖപ്പെടുത്തുന്നു.




Wednesday, January 14, 2015

അറിയിപ്പ്


ഗവ യൂ പി സ്കൂള്‍ തയ്യേനി

ഗണിതോത്സവം 2014-15

മെട്രിക് മേളയും ദ്വിദിന ഗണിതസഹവാസ ക്യാബും

    2015 ജനുവരി 16,17 (വെള്ളി ,ശനി)
മാന്യരേ,

കുട്ടികളെ നേരനുഭവങ്ങളുമായും പരിചിത സന്ദര്‍ഭങ്ങളുമായും ബന്ധപ്പെടുത്തുന്നതിനും ,ഗണിതം ആസ്വാദ്യകരമാക്കുന്നതിനും ഗണിതത്തെ ക്ലാസ്സ്മുറിയില്‍ നിന്ന് പുറത്തേക്ക് കൊണ്ടുവന്ന് നിത്യജീവിതത്തില്‍ ഗണിതം ഉപയോഗപ്പെടുത്തുന്ന സന്ദര്‍ഭങ്ങള്‍ നേരിട്ട് അറിയുന്നതിനും പ്രായോഗിക മായ ഗണിതം അത്യാവശ്യമാണല്ലോ? തയ്യേനി ഗവ യൂ പി സ്കൂളില്‍ നടത്തിവരുന്ന വിവിധ ഗണിത പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച 2015 ജനുവരി 16,17 തിയ്യതികളില്‍ മെട്രിക് മേളയും ഗണിതസഹവാസ ക്യാബും നടത്തുകയാണ് .ഏവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു.

കാര്യപരിപാടി

16.01.2015

ഉദ്ഘാടനം : ശ്രീ മോഹനന്‍ കോളിയാട്ട്
                 (വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഈസ്റ്റ് എളേരി ഗ്രാമ പഞ്ചായത്ത്)

സാന്നിധ്യം : സര്‍വ്വശ്രീ പി ജി നാരായണന്‍ (പിറ്റി എ പ്രസിഡന്റ് ഗവ യൂ പി സ്കൂള്‍തയ്യേനി)
                 എം കെ ഗോപാലകൃഷ്ണന്‍ (പിറ്റി എ പ്രസിഡന്റ് ഗവ ഹൈസ്കൂള്‍തയ്യേനി)
                 റീത്താ റോയി (എം പി റ്റി എ പ്രസിഡന്റ് ഗവ യൂ പി സ്കൂള്‍തയ്യേനി)
                 ആര്‍ കെ സുധാരകരന്‍ മാസ്റ്റര്‍ ( ഹെഡ്മാസ്റ്റര്‍ ഗവ ഹൈസ്കൂള്‍ തയ്യേനി)
                 പി വൈ എല്‍ദോ മാസ്റ്റര്‍ (ഹെഡ്മാസ്റ്റര്‍ ഗവ യൂ പി സ്കൂള്‍ തയ്യേനി )
                 എന്‍ കെ മോഹനന്‍ മാസ്റ്റര്‍ (ഗവ ഹൈസ്കൂള്‍ തയ്യേനി)
തുടര്‍ന്ന് വിവിധക്ലാസ്സുകള്‍ ,ഹൈകിംഗ് ,പഠനപ്രവര്‍ത്തനങ്ങള്‍ ,നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മുതലായവ




തയ്യേനി                                                                               എന്ന്,
13-01-2015                                                                            ഹെഡ്മാസ്റ്റര്‍.


സഹായ ഹസ്തം -ഏകദിന ശില്പശാല


ഗണിതോല്‍സവം 2014-15 രക്ഷിതാക്കള്‍ക്കുള്ള സഹായ ഹസ്തം ഏകദിന ശില്‍പ്പ ശാല 2015 ജനുവരി 13ന് നടത്തപ്പെട്ടു. ശ്രീ കെ എം മുരളീധരന്‍ മാസ്റ്ററിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച യോഗത്തില്‍ എം പി റ്റ എ പ്രസിഡന്റ് ശ്രീമതി റീത്താ റോയി അധ്യക്ഷയായി .പ്രധാനാന അധ്യാപകന്‍ ശ്രീ പി വൈ എല്‍ദോ ശില്പ ശാല ഉത്ഘാടനം ചെയ്തു. ശ്രീ കെ എം മുരളിധരന്‍ മാസ്റ്റര്‍ ,ശ്രീമതി കെ വി സിന്ധ്യാ എന്നിവര്‍ ശില്‍പ്പശാലക്ക് നേതൃത്വം നല്കി .ശ്രീ കെ വി ജോസഫ് നന്ദി രേഖപ്പെടുത്തി .ഉച്ചക്ക് 2 മണിക്ക് ആരംഭിച്ച ശില്‍പ്പശാല 4മണിക്ക് അവസാനിച്ചു.