ഗവണ്മെന്റ് യൂ പി സ്കകൂള്‍ തയ്യേനി
കാസറഗോഡ് ജില്ലയിലെ
വെള്ളരിക്കുണ്ട് താലൂക്കിലെ
ഈസ്റ്റ് എളേരി ഗ്രാമപഞ്ചായത്തില്‍
പാലവയല്‍ വില്ലേജില്‍ സ്ഥിതി
ചെയ്യുന്ന സര്‍ക്കാര്‍
വിദ്യാലയമാണ് ഗവണ്‍മെന്‍റ്
യൂ പി സ്കൂള്‍ തയ്യേനി.ഈ
സ്ഥാപനം കാഞ്ഞങ്ങാട് വിദ്യാഭ്യാസ
ജില്ലയില്‍ ചിറ്റാരിക്കാല്‍
വിദ്യാഭ്യാസ ഉപജില്ലയുടെ
പരിധിയില്‍പ്പെടുന്നു.കുടിയേറ്റകര്‍ഷകരുംകര്‍ഷകതൊഴിലാളികളുംആദിവാസികളും
അധിവസിക്കുന്ന കര്‍ണ്ണാടകവനത്തോടടുത്ത്
സ്ഥിതിചെയ്യുന്ന ഈ കിഴക്കന്‍
മലയോരഗ്രാമത്തില്‍ 1973-ലാണ്
ലോവര്‍ പ്രൈമറി സ്ക്കൂള്‍
ആരംഭിച്ചത്. 1979-ല്‍
ഇത് അപ്പര്‍ പ്രൈമറി വിദ്യാലയമായി
ഉയര്‍ത്തപ്പെട്ടു.
നാട്ടുകാരുടെ
അശ്രാന്തപരിശ്രമത്തിന്റെഫലമായി2010ല്‍ഒരുഹൈസ്കൂളായിമാറി.ഹെഡ്മാസ്റ്റര്‍
ഉള്‍പ്പെടെ 9 അധ്യാപകരും
ഒരു ഓഫിസ് അറ്റന്റന്റും ഈ
സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു.
ഹെഡ്മാസ്റ്റര്‍
പി.വൈ.എല്‍ദോ.
പി.റ്റി.എ.പ്രസിഡന്റ്
.പി.ജി.നാരായണന്‍.
ഈ
വിദ്യാലയത്തില്‍ ഒന്നുമുതല്‍
ഏഴുവരെ ക്ലാസ്സുകളിലായി 201
കുട്ടികള്‍
പഠിക്കുന്നു.തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളും വിദ്യാഭ്യാസ
വകുപ്പും പിറ്റിഎ യും
ജനപ്രധിനിധികളും സ്കൂളിന്റെ
കാര്യത്തില്‍ പ്രത്യേകശ്രദ്ധകാണിക്കുന്നു.
അവസ്ഥാ വിശകലനം
സ്കൂള്‍
സ്ഥിതി ചെയ്യുന്ന സ്ഥലത്തുനിന്നും
അഞ്ച് കി മി അകലെ നിന്ന് വരെ
കാല്‍നടയായി സ്കൂളില്‍
എത്തുന്ന കുട്ടികളാണധികവും.
ഇതില്‍ ഏറിയകൂറും
കോളനികള്‍കേന്ദ്രികരിച്ച്താമസിക്കുന്നഎസ്.ടിവിഭാഗത്തില്‍പ്പെടുന്നവരാണ്.മുന്‍കാലങ്ങളെയപേക്ഷിച്ച്
കുട്ടികളുടെ കൊഴിഞ്ഞുപോക്ക്
കുറഞ്ഞിട്ടുണ്ട്. ഹാജര്‍
നിലവാരം മെച്ചപെട്ടിട്ടുണ്ട്.
യാത്രാക്ലേശംപരിഹരിക്കുന്നതിനാവശ്യമായസംവിധാനംഏര്‍പ്പെടുത്തേണ്ടതുണ്ട്
പഠനനിലവാരത്തില്‍ ശരാശരിക്ക്
മുകളിള്‍നില്‍ക്കുന്ന
കുട്ടികളണേറിയകൂറും.
പഠനാന്തരീക്ഷം
ശിശുകേന്ദ്രികൃതവിദ്യാഭ്യാസത്തിന്റെഭാഗമായിപ്രവര്‍ത്താധിഷ്ഠിതക്ലസ്സ്മുറികളായിമാറ്റാന്‍
ആവശ്യമായസൗകര്യങ്ങള്‍ഉണ്ടെന്നവകാശപ്പെടാനാവില്ല.മതിയായക്ലാസ്സ്മുറികളുണ്ടെങ്കിലും
പഴയകെട്ടിടങ്ങളില്‍സൗകര്യംപരിമിതമാണ്.ക്ലാസ്സ്മുറികള്‍ആകര്‍ഷകമാക്കുന്നതിന്റെ
ഭാഗമായി 1 മുതല്‍
IV വരെയുള്ളക്ലാസ്സുകള്‍
മെച്ചപ്പെടുത്തിയിട്ടുണ്ട്.
കായികപരിശീലനത്തിനാവശ്യമായ
ഗ്രൗണ്ട് ഇല്ലെന്നുതന്നെ
പറയാം. കുട്ടികളുടെ
കായികവിദ്യാഭ്യാസത്തിന്നായി
സൗകര്യപ്രദമായ ഒരു കളിസ്ഥലം
കണ്ടെത്തി നിര്‍മ്മിക്കേണ്ടതുണ്ട്.
കുട്ടികളില്‍ വായനാശീലം
വളര്‍ത്തുന്നതിനായി
സബ്ജില്ലയില്‍തന്നെ നല്ലനിലയില്‍
പ്രവര്‍ത്തിക്കുന്ന ലൈബ്രറി
സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു.മുവായിരത്തോളം
പുസ്തകങ്ങള്‍ലൈബ്രറിയില്‍ഉണ്ട്.രക്ഷിതാക്കളുംസ്കൂള്‍ലൈബ്രറിഉപയോഗപ്പെടുത്തുന്നു.
ക്ലാസ്സ്റൂം
പ്രവര്‍ത്തനത്തിന് ICTസാധ്യത
ഉപയോഗപെടുത്തി അധ്യാപനം
കാര്യക്ഷമമാക്കാന്‍ പര്യാപ്തമായ
ഒരു ITലാബ്
സ്കൂളില്‍ പ്രവര്‍ത്തിച്ചുവരുന്നു.
സമൂഹ പങ്കാളിത്തം
സ്കൂളിന്റെ
ദൈനംദിന പാഠ്യപ്രവര്‍ത്തനങ്ങള്‍ക്ക്
പ്രധാനഅദ്ധ്യാപകന്റെ
നേതൃത്വത്തില്‍അദ്ധ്യാപകര്‍നല്ലരീതിയില്‍പ്രവര്‍ത്തിച്ചുവരുന്നു.
പാഠ്യാനുബന്ധപ്രവര്‍ത്തനങ്ങളായ
പ്രവര്‍ത്തിപരിചയം,കായികമേള,കലാമേള
എന്നിവയില്‍ പരിമിതമായ
ചുറ്റുപാടുകളില്‍ നിന്നുകൊണ്ട്
മെച്ചപെട്ടപ്രവര്‍ത്തനം
ഉറപ്പുവരുത്തുന്നു.
ദൈനംദിന ഭരണകാര്യങ്ങളില്‍
ശ്രദ്ധിക്കുന്നതിന് പി.റ്റി.എ,
എം പി റ്റി എ
പ്രസിഡന്റുമാരുടെ നേതൃത്വത്തില്‍
കമ്മറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
ഇവരുടെ സേവനം
നല്ലനിലയില്‍ ലഭിക്കുന്നു.
സ്കൂളിന്റെ
സര്‍വ്വനോത്മുഖമായ വികസനത്തിന്
വിദ്യാഭ്യാസ വകുപ്പിന്റെയും
ജനപ്രതിനിധികളുടെയും
സമൂഹത്തിന്റെയും സേവനം
ആവശ്യാനുസരണം ലഭിക്കുന്നുണ്ട്.
ഈ സ്ഥാപനത്തിന്റെ
ഉത്തരോത്തരം പുരോഗതിയിലേക്ക്
നയിക്കുന്നതിന് അഹോരാത്രം
പാടുപെടുന്ന ഓരോരുത്തര്‍ക്കും
സ്ഥാപനത്തിന്റെ നന്ദി
അറിയിക്കുന്നു. തുടര്‍ന്നുള്ള
പ്രവര്‍ത്തനങ്ങള്‍ക്കും
ഏവരുടെയും നിസ്വാര്‍ത്ഥ സഹായ
സഹകരണം പ്രതീക്ഷിക്കുന്നു.
ഹെഡ്മാസ്റ്റര്‍
ജി
യൂ പി സ്കൂള്‍ തയ്യേനി
No comments:
Post a Comment